
തിരുവനന്തപുരം: കാട്ടാക്കടയിൽ ട്രാൻസ്പോർട്ട് ഡിപ്പോയിൽ പ്രേമനനെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള സാംബവസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ വാദികളായി വരുന്ന കേസുകളിൽ പൊലീസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി സുരേഷ് മഠത്തിൽ, കല്ലിയൂർ സ്റ്റീഫൻ, ശ്രീകാര്യം ബാബുരാജ്, മുട്ടയ്ക്കാട് തങ്കരാജ്, പ്രശാന്ത് മെഡിക്കൽ കോളേജ്, തിരുപുറം സുമേഷ്, മഞ്ചയിൽ വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.