s

കിളിമാനൂർ: കാർഷിക വിളകൾ ഉണക്കുന്നതിന് ചെലവ് ചുരുങ്ങിയ ഹൈബ്രിഡ് സോളർ ഡ്രയർ നിർമ്മിച്ചിരിക്കുകയാണ് കിളിമാനൂർ വിദ്യ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ.സമീപകാലത്ത് കാലാവസ്ഥയിലുള്ള അനിശ്ചിതത്വം കാർഷിക ഉല്പാദനത്തിലും വിള സംസ്കരണത്തിലും പ്രതിസന്ധികളുണ്ടാക്കിയ സാഹചര്യമാണ് വിദ്യാർത്ഥികൾക്ക് യന്ത്രം വികസിപ്പിക്കാൻ പ്രചോദനമായത്.

പരമ്പരാഗത ഇന്ധനങ്ങളുടെ സഹായത്തോടെ രാത്രിയിൽ പ്രവർത്തിക്കാൻ കഴിയുന്ന സോളാർ ഡ്രയറിനെ അപേക്ഷിച്ച് നിർമ്മാണചെലവിലും ഊർജ്ജകാര്യ ക്ഷമതയിലും ഹൈബ്രിഡ് സോളാർ ഡ്രയർ മികവ് തെളിയിക്കുന്നു. ഇതേ മാതൃകയിൽ വലിയ യൂണിറ്റുകൾ കർഷകസംഘങ്ങൾക്കും ചെറിയ യൂണിറ്റുകൾ ചെറുകിട കർഷകർക്കും നിർമിക്കാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ യന്ത്രത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി വിപണിയിൽ എത്തിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
വിദ്യ എൻജിനിയറിംഗ് കോളേജ് അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളായ ആൽബിൻ അലക്സ്, അരുൺരാജു, അൻസിൽ.എ, അർജുൻ.ബി എന്നിവർ ചേർന്ന് അസിസ്റ്റന്റ് പ്രൊഫസർ റോബിൻ ഡേവിഡിന്റെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി ബിജീഷ്.പി,അസി.പ്രൊഫസർമാരായ നവീൻ.ബി,അജയകുമാർ എ.ജി,ട്രേഡ് ഇൻസ്ട്രക്ടർമാരായ അനിൽകുമാർ.വി.ആർ, സൂരജ്.എസ്, ഉണ്ണികൃഷ്ണൻ.വി.എസ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന സഹായങ്ങൾ നൽകി.