തിരുവനന്തപുരം: ആർ.സി.സിയിൽ സ്തനാർബുദ ബോധനാ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ മാസത്തിൽ തിങ്കൾ,ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 4വരെ സൗജന്യ സ്തനാർബുദ നിർണ്ണയ ഓ.പി സേവനം ലഭ്യമാകുമെന്ന് ഡയറക്ടർ അറിയിച്ചു.മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സേവനം ലഭ്യമാകുക. ഇതിനായിപ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ 0471- 2522299 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ജില്ലയിലെ കുടുംബശ്രീ മിഷനിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ പുലയന്നാർ കോട്ട കാമ്പസിൽ രാവിലെ 9.30 മുതൽ 12.30 വരെ പ്രത്യേക ഓ.പി സജ്ജീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.