drill

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായി മോക് ഡ്രിൽ നടത്തി. ബോംബ് ഭീഷണിയുണ്ടായാൽ എന്തൊക്കെ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന പരിശീലനത്തിന്റെ ഭാഗമായി ആഭ്യന്തര ടെർമിനലിലാണ് മോക് ഡ്രിൽ നടത്തിയത്. ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി യാത്രക്കാരെയും ജീവനക്കാരെയും ടെർമിനലിൽ നിന്ന് ഒഴിപ്പിച്ചു. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.