കിളിമാനൂർ: കേരള ലളിതകലാ അക്കാഡമി സംസ്ഥാന അവാർഡ് നേടിയ കലാകാരന്മാർക്കായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ ആദ്യ വിന്നർ ആർട്സ് റസിഡന്റ്സിക്ക് കിളിമാനൂരിലെ രാജാ രവിവർമ്മ മെമ്മോറിയൽ കൾച്ചറൽ കോംപ്ലക്സിൽ നാളെ തുടക്കമാകും. രാവിലെ 10ന് അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത ശില്പി എൻ.എൻ. റിംസൺ ഉദ്ഘാടനം ചെയ്യും. അക്കാഡമി നിർവാഹകസമിതി അംഗങ്ങളായ ടോം ജെ. വട്ടക്കുഴി, ലത കുര്യൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്, പഞ്ചായത്തംഗം കൊട്ടറ മോഹൻകുമാർ എന്നിവർ സംസാരിക്കും.
അബ്ദുള്ള പി.എ, ബിജി ഭാസ്‌കർ, ദീപാ ഗോപാൽ, ഷജിത് ആർ.ബി, സ്മിത.എം. ബാബു എന്നീ കലാകാരന്മാരാണ് റസിഡൻസിയിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തെത്തുടർന്ന് കുട്ടികൾക്കുള്ള ശില്ശാല 'വർണോത്സവം' അരങ്ങേറും. റസിഡന്റ്സിയിൽ പങ്കെടുക്കുന്ന കലാകാരന്മാർ കുട്ടികൾക്ക് ക്ലാസെടുക്കും.
കേരളത്തിലെ കലാകാരന്മാർക്ക് പ്രാദേശികവും ആഗോളതലത്തിലുമുള്ള അംഗീകാരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് അക്കാഡമി റസിഡന്റ്സികൾക്ക് തുടക്കമിടുന്നതെന്ന് ചെയർമാൻ മുരളി ചീരോത്ത് അറിയിച്ചു.