
ഉദിയൻകുളങ്ങര: കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ നടത്തിയ അഴിമതിക്കെതിരെ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്. ബിനുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം പൂഴിക്കുന്ന് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം പ്രദീപ്, മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരായ ശശികല , ഓംകാർ ബിജു, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പൊരുതൽ ദിലീപ്, കൊറ്റാമം സന്തോഷ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മഞ്ചവിളാകം രതീഷ് , കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. അനിൽകുമാർ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിനു മഞ്ചവിളാകം, വാർഡ് മെമ്പർ ബിന്ദു, യുവമോർച്ച മണ്ഡലം കമ്മിറ്റി ട്രഷറർ വിനോദ്, ഒബിസി മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയചന്ദ്രൻ, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി അംഗം മഹേഷ് തുടങ്ങിയ നേതാക്കളും സംസാരിച്ചു.