cpm

ആര്യനാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു.രണ്ട് ദിവസങ്ങളിലായി ആര്യനാട് വി.കെ.ആഡിറ്റോറിയത്തിലായിരുന്നുസമ്മേളനം.ഇന്നലെ റിപ്പോർട്ടിന്മേലുള്ള ചർച്ച തുടർന്നു.കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ,വി.അമ്പിളി,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന മഹിളാ റാലിയും പൊതുസമ്മേളനവും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.എൽ. ശകുന്തള കുമാരി അദ്ധ്യക്ഷത വഹിച്ചു.ശ്രീജ ഷൈജുദേവ്,ടി.എൻ.സീമ,എസ്.പുഷ്പലത,എം.ജി.മീനാംബിക,ഷംന നവാസ് തുടങ്ങിയവർ സംസാരിച്ചു.