കോവളം : എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശാഖാ മന്ദിരത്തിൽ ചൊവ്വാഴ്ച വൈകിട്ട് 7 ന് പൂജവയ്പ് ചടങ്ങുകൾ നടത്തും. വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ 7 മുതൽ പൂജയെടുപ്പും പ്രസാദ വിതരണവും നടക്കും. ചടങ്ങുകൾക്ക് മുൻ ശാഖാ പ്രസിഡന്റ് എൽ. രവീന്ദ്രൻ മുഖ്യ കാർമ്മികത്വം വഹിക്കും.