തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജവയ്പ് ഉത്സവം ആരംഭിച്ചു. എല്ലാദിവസവും ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിത സഹസ്രനാമം എന്നിവയുടെ പരായാണവും സംഗീതോത്സവവും നടക്കും. വിജയദശമി ദിവസം രാവിലെ 9ന് മേൽശാന്തി കെ. ഈശ്വരൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.