
തിരുവനന്തപുരം : ജില്ലയിൽനിന്നും ഗവ. മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ നേടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് ധനസഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള റോട്ടറി ഇന്റർനാഷണലിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകി റോട്ടറി ക്ലബ് ഒഫ് വർക്കല ഹെറിറ്റേജ്. റോട്ടറി ക്ലബ് ഒഫ് വർക്കല ഹെറിറ്റേജിന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് പ്രഖ്യാപനം. പുതിയ പ്രസിഡന്റായി അബ്ദുൽസലാം ചുമതലയേറ്റു. സെക്രട്ടറി റെജു. എ, ട്രഷറർ കിഷോർ കുമാർ ചടങ്ങിൽ പാസ്റ്റ് ഡിസ്ട്രിക് ഗവണർ ഗിരീഷ് കേശവൻ റോട്ടറി ഫൗണ്ടേഷൻ ഡിസ്ട്രിക്ട് ചെയർമാൻ ജി. കൃഷ്ണൻ നായർ ക്ലബ് ചാർട്ടർ പ്രസിഡന്റ് ഷേർഷ കമാൾ, അഡ്വൈസർ അഡ്വ. അജീഷ് എം.എസ് എന്നിവർ പങ്കെടുത്തു. ടി.ആർ.എഫ് ചെയർമാൻ അനീഷ് ലാലാജി നന്ദി പറഞ്ഞു.