തിരുവനന്തപുരം: വയോജനദിനമായ ഇന്ന് ദേശീയബാലതരംഗത്തിന്റെ നേതൃത്വത്തിൽ നടൻ മധുവിനെ ആദരിക്കും. വൈകിട്ട് 3ന് കണ്ണമൂലയിലെ മധുവിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ബാലതരംഗം വിദ്യാർത്ഥികൾ പൂക്കളും പൊന്നാടയും നൽകിയാണ് ബാലതരംഗം രക്ഷാധികാരി കൂടിയായ നടൻ മധുവിനെ ആദരിക്കുന്നത്. ചെയർമാൻ ടി. ശരത് ചന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ.