പുൽപ്പള്ളി: ഒരു മാസം മുമ്പ് കടുവയിറങ്ങിയ പുൽപ്പള്ളി ചേപ്പിലയിൽ കഴിഞ്ഞ ദിവസം വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി.
സമീപ ദീവസങ്ങളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കടുവാ സാമിപ്യം കണ്ടെത്തിയിട്ടുണ്ട്. ക്ഷീര കർഷകരും കൂലിപണിക്കാരും വിദ്യാർത്ഥികളും അടക്കമുള്ളവർ ഭയാശങ്കയിലാണ്. ഏതാനും ആഴ്ച മുമ്പ് പുൽപ്പള്ളിക്കടുത്ത ചേപ്പിലയിൽ കടുവ കാട്ടുപന്നിയെ കൊന്നിരുന്നു. ദിവസങ്ങളോളം പ്രദേശം കടുവാ ഭീതിയിലായിരുന്നു. ഇതേത്തുടർന്ന് ബഹുജന പ്രക്ഷോഭവും നടന്നിരുന്നു. അന്നുവന്ന കടുവതന്നെ വീണ്ടും തിരിച്ചെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയുടെയും കടുവയുടെയും കാൽപാടുകൾ തൊട്ടടുത്തായി കാണപ്പെട്ടിരുന്നു. കാട്ടുപന്നിയെ കടുവ ഓടിച്ചതിന്റെ സൂചനയാണ് നൽകുന്നതെന്ന് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം കടുവയുടെ കാൽ പാടുകൾ കണ്ടതിനെത്തുടർന്ന് തോട്ടത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റിരുന്നു. കടുവയ കൂട് വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം കടുവ പാളക്കൊല്ലി, ചന്ദ്രോത്ത്, ഇരിപ്പൂട്‌മേഖലകളിൽ എത്തിയിരുന്നു. ചന്ദ്രോത്ത് വയലിൽമേക്കാൻ വിട്ട പശുവിനെയും കൊലപ്പെടുത്തിയിരുന്നു.