പുൽപ്പള്ളി: പുൽപ്പള്ളി ക്ഷീരസംഘത്തിൽ പാൽ അളന്ന ക്ഷീര കർഷകർക്കായി 69 ലക്ഷം രൂപ ബോണസായി നൽകുമെന്ന് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. മിൽമയുടെ സാമ്പത്തിക സഹായത്തോടെ ചില്ലിംഗ് പ്ലാന്റിൽ അനർട്ട് സ്ഥാപിക്കുന്ന 20 കിലോ വാട്ട്‌സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 23 മിൽമ ചെയർമാൻ കെ.എസ് മണി നിർവ്വഹിക്കുമെന്നും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, ഡയറക്ടർമാരായ ടി.ജെ ചാക്കോച്ചൻ, സരോജിനിശേഖരൻ, സെക്രട്ടറി ഇൻചാർജ്ജ് എം.ആർ ലതിക എന്നിവർ പ്രസംഗിച്ചു.