jestin
കാസ്‌പോ ആർട്സ് & സ്‌പോർസ് ക്ലബിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിക്കുന്നു

ഗോത്ര ശബ്ദം ട്രൈബൽ വായനശാല

.


കാരക്കുനി: കാരക്കുനി ഗോത്ര ശബ്ദം വായനശാലയുടെയും കാസ്‌പോ ആർട്സ് ആൻഡ് സ്‌പോർസ് ക്ലബിന്റേയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വയനാട് ജില്ല പഞ്ചായത്ത് എടവക ഡിവിഷൻ മെമ്പർ കെ വിജയൻ, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷറഫുന്നിസ, അഹമ്മദ് കുട്ടി ബ്രാൻ, സുമിത്ര ബാബു, മാനന്തവാടി ടൈബൽ സ്റ്റഡി സെന്റർ അസി. പ്രൊഫസർ പി ഹരീന്ദ്രൻ, ഗവ. എൽ.പി സ്‌കൂൾ ചേമ്പിലോട് എച്ച്.എം പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി ജനമൈത്രി എക്‌സൈസ്, ഗവ. എൽ.പി സ്‌കൂൾ ചേമ്പിലോട്, മാനന്തവാടി ട്രൈബൽ സ്റ്റഡി സെന്റർ എന്നീ സ്ഥാപനങ്ങൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. കാരക്കുനിയിലെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി സി.കെ മണി സ്വാഗതവും സ്വാഗത സംഘം ചെയർമാൻ ടി ഫാസിൽ നന്ദിയും പറഞ്ഞു.

പ്രദേശവാസികൾക്കൊപ്പം മാനന്തവാടി ബി.എഡ് സെന്റർ വിദ്യാർത്ഥികൾ, ട്രൈബൽ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾ, മഹിളാ ശിക്ഷക് കേന്ദ്രം കുന്നമംഗലം വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഡി.ജെ മ്യൂസിക്സ് മാനന്തവാടിയുടെ ഗാനമേള അരങ്ങേറി. സി.കെ മണി, ടി ഫാസൽ, അബ്ദുള്ള മരുന്നൻ, അബ്ദുൾ സലാം, അക്ബർ മൂടമ്പത്ത്,​ അന്ത്രു കണിച്ചാൻ കണ്ടി, കരൺ ലാൽ, നുഫൈൽ ബാരിക്കൽ, ഹിളർ കാഞ്ഞായി എന്നിവർ നേതൃത്വം നൽകി.