കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 6 ന് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം കോമ്പൗണ്ടിൽ പൂക്കള മത്സരവും, ചീങ്ങേരി റോക്ക് അഡ്വഞ്ചർ സെന്ററിൽ വിവിധ പ്രായക്കാർക്കായി കലാകായിക മത്സരങ്ങളുമാണ് നടത്തുന്നത്. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഹഫ്സത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെയർമാൻ സുരേഷ് താളൂർ മുഖ്യാതിഥിയാകും. 8 മണിയ്ക്ക് നടക്കുന്ന ഓട്ടമത്സരം അമ്പലവയൽ എസ്.ഐ എം.വി പളനി ഫ്ലാഗ് ഓഫ് ചെയ്യും.