പാപ്ലശ്ശേരി :പാപ്ലശ്ശേരി എസ്.എൻ.ഡി.പി ശാഖയോഗത്തിന്റെ നേതൃത്വത്തിൽ വനിതാസംഘം,യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ഘോഷവും പുതുതായി പണി കഴിപ്പിച്ച ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ 10-ന് നടക്കും.
രാവിലെ 8.30-ന് ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് ശാഖാ മന്ദിരത്തിന് മുന്നിൽ പതാക ഉയർത്തും തുടർന്ന് ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് രമണി ദിവാകരൻ നിർവഹിക്കും. ഗുരുപൂജ, സമൂഹ പ്രർത്ഥന എന്നിവയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 10 മണിക്ക് ചതയദിന സന്ദേശ ബൈക്ക് റാലിയും 11-ന് ജയന്തി ഘോഷയാത്രയും നടക്കും. ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയരക്ടർ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് രമണി ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മിനി പ്രകാശൻ, ശ്രീകല ശ്യാം, കെ.ടി.മണി, വാളവയൽ സെന്റ് ജോസഫ് പള്ളി വികാരി ഫാജോർജ്, പാപ്ലശ്ശേരി മുസ്ലീംപള്ളി റിയാസ് ഫൈസി, വെള്ളിമല ക്ഷേത്ര രക്ഷാധികാരി പി.എസ്.സജി, വയനാട് എസ്എൻഡിപി മുൻ കൗൺസിലർ കെ.കെ.രാജപ്പൻ, വിവിധ ശാഖാ ഭാരവാഹികളായ കെ.എൻ.രമേശൻ, അഡ്വ.കെ.ജി.സിബിൽ, ടി.പി.ശശി, കെ.കെ. കുമാരൻ, എൻ.കെ.ഷാജി എ.കെ.ദിവാകരൻ, ഭാനുമതി മോഹനൻ എന്നിവർ സംസാരിക്കും. നിർമ്മാണ കമ്മറ്റി കൺവീനർ കെ.ആർ.സജീവൻ റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ സെക്രട്ടറി എം.ആർ.രവീന്ദ്രൻ സ്വാഗതവും പി.എസ്.ബിജു നന്ദിയും പറയും.
മുൻകാല ശാഖ സെക്രട്ടറി ,പ്രസിഡന്റുമാർ, വാസ്തു ശിൽപ്പി ബിനു തത്തുപാറ എന്നിവരെ ആദരിക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യോഗത്തിൽവെച്ച് അനുമോദിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഗുരുദേവ കീർത്തനങ്ങളുടെ ആലാപനവും തുടർന്ന് കായിക മൽസരവും വൈകിട്ട് ആറ് മണി മുതൽ കലാസന്ധ്യയും അരങ്ങേറും.
#
അരിവയൽ ശാഖയിൽ ഗുരുജയന്തി ആഘോഷം
സുൽത്താൻ ബത്തേരി : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം അരിവയൽ ശാഖയിൽ വിവിധ പരിപാടികളോടെ നടക്കും. 8 മണിക്ക് പതാക ഉയർത്തൽ ഗുരുപൂജ, ഘോഷയാത്ര ജയന്തി സമ്മേളനം എന്നിവയോടെ ആഘോഷിക്കും .എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ സമ്മേളനത്തിൽ അനുമോദിക്കും.