car


മേപ്പാടി: അപകടത്തിൽപ്പെട്ട ഇന്നോവ കാറിൽ നിന്നും മാരക ലഹരി മരുന്നായ എൽ .എസ് .ഡി സ്റ്റാമ്പ് പിടികൂടി. കാറിൽ യാത്ര ചെയ്തകോഴിക്കോട് തലക്കളത്തൂർ സ്വദേശി മുഹമ്മദ് മഷ്ഹർ (38)ൽ നിന്നുമാണ് എൽ .എസ് .ഡി പിടികൂടിയത്.
കൽപ്പറ്റ മേപ്പാടി റോഡിൽ പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപം ഞായറാഴ്ച്ച രാവിലെ അഞ്ചുമണിക്കാണ് ഇവ‌ർ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലായിരുന്ന കാർ എ ആർ ക്യാമ്പ് ഗ്രൗണ്ടിന് മുൻപിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു.

അപകടം നടന്നയുടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് മേപ്പാടി പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോഴാണ് മാരക ലഹരിയായ എൽ എസ് ഡി സ്റ്റാമ്പ് കണ്ടെത്തുന്നത്.