mathil
അപകട ഭീഷണിയിലായ മതിൽ

കൽപ്പറ്റ: ഗവ. എൽ.പി സ്‌കൂളിലേക്കുള്ള വഴിയിലെ മതിൽ അപകട ഭീഷണിയിൽ. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കാലപ്പഴക്കത്താൽ പൊളിച്ച് നീക്കിയ ക്വാർട്ടേഴ്സിന്റെ മതിലാണ് അപകട ഭീഷണിയിൽ ഉള്ളത്. നേരത്തെ നിയന്ത്രണം വിട്ട് ലോറിയിടിച്ച് മതിൽ ഭാഗികമായി തകർന്നിരുന്നു. ഏത് സമയവും നിലംപൊത്തിയാക്കാവുന്ന അവസ്ഥയിലാണ് മതിൽ ഉള്ളത്. ഗേറ്റിന്റെ തൂണും വിള്ളൽ വീണ് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. സ്‌കൂൾ ബസ് നിർത്തിയിടുന്നത് മതിലിനോട് ചേർന്നാണ്. കുട്ടികൾ ബസിലേക്ക് കയറാനായി നടന്നുവരുന്ന വഴിയിലാണ് മതിൽ അപകടാവസ്ഥയിലായി നിൽക്കുന്നത്. മതിൽ പൊളിച്ചു നീക്കി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.