
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ രണ്ട് സമയങ്ങളിലായി എക്സൈ നടത്തിയ പരിശോധനയിൽ 23 ലക്ഷം രൂപയോളം പിടിച്ചെടുത്തു. കർണാടക മാണ്ഡ്യ സ്വദേശികളായ എസ് ദീപക് കുമാർ (37) ബസവരാജ് (45), ബി.ബി രവി(45) എന്നിവർ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയും മാരുതി വാഗണർ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ചാമരാജ്നഗറിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യയാണ് വാഹനപരിശോധനക്കിടയിൽ മുത്തങ്ങയിൽവെച്ച് ഇവർ പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർമാരായ കെ.വി വിജയകുമാർ, എം.ബി ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ഇ ചാൾസ്‌കുട്ടി, എം.വി നിഷാദ്, കെ.എം സിത്താര, എം അനിത എന്നിവർ പങ്കെടുത്തു. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസിൽ വച്ച് ഇന്നലെ ഉച്ചക്ക് ശേഷം നടത്തിയ വാഹന പരിശോധനയിൽ കെ.എൽ 58 യു 5151നമ്പർ മാരുതി ബ്രീസ കാറിൽ കടത്തികൊണ്ടുവരുകയായിരുന്ന ഒൻപത് ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപ എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ പി. സബീർ, കണ്ണൂർ സ്വദേശിയായ എ നൗഷാദ് എന്നിവരെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി സുൽത്താൻബത്തേരി പൊലീസിന് കൈമാറി. പാർട്ടിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവന്റീവ് ഓഫീസർ എം.സി ഷിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ബി ഷഫീഖ് , അമൽ തോമസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം സിത്താര, എം. അനിത എന്നിവർ പങ്കെടുത്തു.