വെള്ളമുണ്ട:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 75 വയസ് പൂർത്തിയായവരെ ആദരിക്കലും നടന്നു. ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.ഡി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളിയാൽ, എം ചന്ദ്രൻ, വി.കെ.ശ്രീധരൻ, എ.രാജഗോപാൽ, ഇ.കെ.ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.