കൽപ്പറ്റ: റീട്ടെയിൽ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ പതാക ദിനം നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ആചരിച്ചു. കൽപ്പറ്റയിൽ നടന്ന ജില്ലാതല പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് പതാക ഉയർത്തി. കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ബത്തേരിയിൽ മുതിർന്ന അംഗം ഷൗക്കത്തലി സിറ്റി, മാനന്തവാടിയിൽ യു.കെ.ഖാലിദ് എന്നിവരും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ നിസാർ.കെ.കെ, നിയോജക മണ്ഡലം ഭാരവാഹികളായ ഷബീർ ജാസ്, സുധീഷ് പടിഞ്ഞാറത്തറ, ഉമ്മർ.സി, അനസ് പാദുകം, നവാസ് ഈസി വാക്ക്, ആരിഫ് കെ.പി, റിയാസ്.എം, ഇസ്മായിൽ.എ, നൗഷാദ്.പി.വി, അളകർ സ്വാമി ആർ തുടങ്ങിയവർ സംബന്ധിച്ചു. മധുര വിതരണവും സേവന പ്രവർത്തനങ്ങളും നടന്നു.