പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ തകർക്കാൻ ബ്ലേഡ് -ഭൂ മാഫിയകൾ നടത്തുന്ന ഗൂഢാലോചന ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്ക് തകർച്ചയിലാണെന്ന് കുപ്രചാരണം നടത്തി ഇടപാടുകാരെ അകറ്റുകയാണ്. താൻ പ്രസിഡന്റായിരുന്ന കാലത്ത് ബാങ്കിനെ ലാഭത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഭരണപക്ഷ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ മുൻ ഭരണസമിതി അംഗങ്ങളുടെമേൽ സർചാർജ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.