സുൽത്താൻ ബത്തേരി: വാകേരി ഗവ. വൊക്കോഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 1992-93 എസ്. എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. കലാപരിപാടികളും നടന്നു. പൂർവ വിദ്യാർത്ഥികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നയം വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ റസാഖ് കക്കടം അദ്ധ്യക്ഷത വഹിച്ചു. റിട്ട.അദ്ധ്യാപകൻ എസ്.എസ്.രാജൻ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച അദ്ധ്യാപകരായ കെ.ആർ.ബാലൻ, സലീം, ജോസഫ്, ശാന്തകുമാരി, ജോസ് , സുധാറാണി, വാർഡ് മെമ്പർ ശ്രീകല ശ്യാം, കാർത്ത്യായനിയമ്മ, പൂർവവിദ്യാർത്ഥികളായ ബഷീർ ഇ.എ, റിനീഷ്‌കുമാർ സി.കെ, ജോസ് സെബാസ്റ്റ്യൻ, ജോണി കെ.എം, ശശികല, എം.വി.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.