ആലപ്പുഴ: കൊച്ചു കളപ്പുര, പട്ടാണി ഇടുക്കു റോഡിന്റേയും കാനയുടേയും ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണമെന്ന് ശാന്തിനികേതൻ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.ഫാ.ജെൽഷിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർഗീസ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ദമ്പതികളായ നടരാജൻ- ലീലാമ്മ , എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളെയും ചടങ്ങിൽ ആദരിച്ചു. കൗൺസിലർമാരായ കെ.എസ്.ജയൻ, സുമം, പയസ് നെറ്റോ, ആർ.സ്‌കന്ദൻ, പി.വി.വേണുഗോപാൽ, എൻ.പി.വർഗീസ് എന്നിവർ സംസാരിച്ചു.