s

ചേർത്തല:നഗരത്തിൽ ഗ്യാസ് പൈപ്പ് ലൈൻ വലിക്കുന്നതിനായി പൊളിച്ചിട്ട റോഡുകൾ പുനർ നിർമ്മിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വടക്കേ അങ്ങാടി കവല - ഒറ്റപ്പുന്ന റോഡ്,എക്സ് റേ -കെ.വി.എം റോഡ് എന്നിവയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഒരു മാസം മുമ്പ് പൊളിച്ചത്.ദേശീയപാതയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന റോഡാണ് ഒറ്റപ്പുന്ന -വടക്കേ അങ്ങാടി കവല റോഡ്. സെന്റ് മേരീസ് പാലം പൊളിച്ചതോടെ നഗരം ഗതാഗതക്കുരുക്കിലാണ്. പൊളിച്ച റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണമെന്ന് ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു.