s


ആലപ്പുഴ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം 2018 ജനുവരി മുതൽ ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ 65.12 ശതമാനം തീർപ്പാക്കി. തരംമാറ്റം അനുവദിച്ച ഇനത്തിൽ ഇതുവരെ 21.62 കോടി രൂപ ലഭിച്ചു. 1,608 അപേക്ഷകളിൽ സൗജന്യമായി തരംമാറ്റവും അനുവദിച്ചു. നേരിട്ടും ഓൺലൈനായും ആകെ 21,846 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 14,227 എണ്ണം തീർപ്പാക്കി. ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ 1,478 അപേക്ഷകൾ തീർപ്പാക്കി. നേരിട്ട് ലഭിച്ച 15, 566 അപേക്ഷകളിൽ 13, 918 എണ്ണം തീർപ്പാക്കി. ഓൺലൈനിൽ ലഭിച്ച 6,280 അപേക്ഷകളിൽ 309 എണ്ണം തീർപ്പാക്കി.