
ചേർത്തല: അപ്രതീക്ഷിതമായെത്തിയ രോഗം തളർത്തിയ യുവാവ് ജീവിതം തിരികെപ്പിടിക്കാൻ കനിവ് തേടുന്നു. വയലാർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കളവംകോടം നികർത്തിൽ അരുൺകുമാറാണ് (35) വിദഗ്ദ്ധ ചികിത്സകൾക്കു വഴികളില്ലാതെ കുഴങ്ങുന്നത്.
ഞരമ്പുകൾ ചുരുങ്ങുന്ന രോഗം ബാധിച്ച് നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് അരുൺകുമാർ. ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിചെയ്യവേയാണ് രോഗ ബാധിതനായത്. ചികിത്സ തുടങ്ങിയതോടെ ജോലി നഷ്ടമായി. ജീവിക്കാൻ ലോട്ടറി കച്ചവടത്തിനിറങ്ങിയെങ്കിലും രോഗം മൂർച്ഛിച്ചതോടെ ആ വഴിയും അടഞ്ഞു. കാഞ്ചനയാണ് ഭാര്യ. വിദദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡി. ആശുപത്രിയിൽ ഊഴം കാത്തിരിക്കുകയാണ് അരുൺകുമാർ. ഗ്രാമപഞ്ചായത്തംഗം ബിൽക്കുൽ അടക്കമുള്ള പൊതുപ്രവർത്തകരുടെ സഹകരണത്തിൽ കാഞ്ചനയുടെ പേരിൽ കോർപ്പറേഷൻ ബാങ്ക് വയലാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 520101254132112 (ഐ.എഫ്.എസ് കോഡ് സി.ഒ.ആർ.പി 0000230) ഫോൺ 8592918801.