 
മാന്നാർ : ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ല ഫുട്ബാൾ മത്സരത്തിൽ മാന്നാർ നായർ സമാജം സ്കൂൾ കിരീടം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 16 ടീമുകളും ജൂനിയർ വിഭാഗത്തിൽ 15 ടീമുകളും സബ് ജൂനിയർ വിഭാഗത്തിൽ 7 ടീമുകളുമാണ് മൽസരിച്ചത്. എല്ലാ വിഭാഗത്തിലും നായർ സമാജം കിരീട നേട്ടം കൈവരിച്ചു. കായികാദ്ധ്യാപകൻ അജിത് കുമാർ, ഫുട്ബാൾ കോച്ച് അനക്സ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് നായർ സമാജം ടീമുകൾക്ക് പരിശീലനം നൽകിയത്.