
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി പര്യാത്ത് അദ്ധ്യക്ഷനായി. ബേബി പാറക്കാടൻ, എൻ.അജിത്ത് രാജ് , എ.എൻ.പുരം ശിവകുമാർ , ജി.പുഷ്ക്കരൻ കേളംചേരിയിൽ , സാബു കന്നിട്ടയിൽ, ബിനു മദനൻ , സന്തോഷ് ശ്രീപാദം , വർഗീസ് ആന്റണി ,തുഷാര ശ്രീവിലാസം എന്നിവർ സംസാരിച്ചു.