adarav

മാന്നാർ : പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ, ബുധനൂർ ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ജൈവകർഷകനായ എസ്.രാധാകൃഷ്ണൻ നായർക്ക് സെക്രട്ടറി പി.ജെ.നാഗേഷ് കുമാർ പുരസ്കാരം സമർപ്പിച്ചു. അബ്ദുൾ റഹ്മാൻ മാന്നാർ, തോമസ് ജോൺ മാവേലിക്കര, കെ.സി.അശോകൻ, ഗോപി ബുധനൂർ, ബിജു.പി.ചെറിയാൻ, ആർ.ആർ. വർമ്മ ,റോബർട്ട് ടി.ജോർജ്, സുനിതാഭായി എന്നിവർ സംസാരിച്ചു.