1

കുട്ടനാട് : ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും വെളിയനാട് ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പോഷണ മാസാചരണ സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നീനു ജോസഫ് അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്,മെമ്പർമാരായ പത്മജ അഭിലാഷ് , ലീന ജോഷി, ഐ സി ഡി എസ് സൂപ്പർ വൈസർ നീതു തുടങങിയവർ പ്രസംഗിച്ചു. ഫുഡ് എക്സിബിഷൻ, കുക്കിംഗ് മത്സരം, വളർച്ചാ നിരീക്ഷണം, പഴം , പച്ചക്കറി അലങ്കാര പ്രദർശനം തുടങ്ങിയവയും

നടന്നു.