
മാവേലിക്കര : കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനായ വിമുക്ത ഭടനെ ഗുണ്ടകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെവി.ശ്രീകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കുട്ടൻ നായർ സമരസന്ദേശം നൽകി. കേണൽ സി.എസ്. ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള, എസ്.വിജയൻ പിള്ള, ജാഫർകുട്ടി, കെ.ടി.രാധാകൃഷ്ണൻ, ബി.എൻ.ശശിരാജ് എന്നിവർ സംസാരിച്ചു.