ഹരിപ്പാട്: കരുവാറ്റ കൃഷിഭവൻ പരിധിയിലുള്ള ഈഴാങ്കേരി കിഴക്ക് പാടത്ത് കൊയ്തു കൂട്ടിയില്ല നെല്ല് സംഭരിക്കാൻ അടിയന്തിര നടപടി വേണമെന്ന് സി.പി.ഐ കരുവാറ്റ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. ജയപ്രസാദ് ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായി എത്തുന്ന മഴ വല്ലാത്ത ഭീഷണി സൃഷ്ടിക്കുകയാണ്. 80 ടണ്ണോളം നെല്ലാണ് പാടത്ത് പടുത ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നത്. 190 കർഷകരുടെ അദ്ധ്വാനമാണ് നശിക്കുന്നതെന്നും ജയപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.