ujh
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം മുൻ ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരായ വിമുക്തഭടനെ സാമൂഹ്യവിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു ഹരിപ്പാട് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി മാധവ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുൻ ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡന്റ് കെ. ബി പ്രസാദ് അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി എൻ.മോഹനകുമാർ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലക്ഷ്മിവിലാസം കെ.എൻ.പിള്ള, മഹിളാ വിംഗ് ജില്ലാ സെക്രട്ടറി ആർ.ഇന്ദുലേഖ, താലൂക്ക് സെക്രട്ടറി ടി.എസ്. സുരേന്ദ്രൻ പിള്ള, താലൂക്ക് ഓർഗനൈസിംഗ് സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് ജയകൃഷ്ണൻ കളീക്കൽ, ജോയിന്റ് സെക്രട്ടറി ബിജു പുത്തൻപുരയിൽ, മഹിളാ വിംഗ് താലൂക്ക് പ്രസിഡന്റ് സുഗതകുമാരി എന്നിവർ സംസാരിച്ചു.