
ചേർത്തല : സെന്റ് മൈക്കിൾസ് കോളേജിൽ മൈക്കിൾസ് ഡേ ആചരണത്തിന്റെ ഭാഗമായി പഠനമികവിൽ മുന്നിലെത്തിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. കോളേജിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പഠന കാലയളവിൽ മികവ് പുലർത്തുന്ന കുട്ടികൾക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ചടങ്ങ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.വി.മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.അസി.പ്രൊഫസർ ലിഡിയ ലോറൻസ് സ്വാഗതവും പെട്രീഷ്യ മൈക്കിൾ നന്ദിയും പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ശുചീകരണ യജ്ഞത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.