 
ഹരിപ്പാട്: ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പോഷണ മാസാചരണം പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഓമന ആദ്ധ്യക്ഷത വഹിച്ചു. പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികൾ നടന്നു. പഞ്ചായത്തുകളിൽ നിന്നുള്ള അങ്കണവാടി പ്രവർത്തകർ പോഷകാഹാരം നിർമ്മിച്ച് ബ്ലോക്ക് പഞ്ചായത്തിൽ പ്രദർശനവും പരിചയപ്പെടുത്തലും നടത്തി. സ്‌കൂൾ കുട്ടികളടക്കം നിരവരി പേർ പ്രദർശനം കാണാൻ എത്തി. ഭക്ഷണ നിർമ്മാണം എങ്ങനെ പോഷക സമൃദ്ധമാക്കാമെന്നും നമ്മുടെ പറമ്പുകളിൽ എന്തെല്ലാം കൃഷി ചെയ്യാമെന്നും കൃഷി പോഷകാഹാരത്തിന്റെ സവിശേഷത ന്യൂടിഷ്യനിസ്റ്റ് രമ്യ കുഞ്ഞുമോൻ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോർജ് വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രസാദ്, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബിമാത്യു, നഗരസഭാംഗം നാഗദാസ് മണ്ണാറശാല, ശിശുവികസന പദ്ധതി ഓഫീസർ എസ്.എസ്. സാഹ്നി, ജോയിന്റ് ബി.ഡി.ഒ ജയസിംഹൻ, സൂപ്പർവൈസർ മാരായ കെ.പി. ലത, ജെ. ജിനി, വി.പി. അശ്വതി, വി.എസ്. അനുജ, എൻ.സി. സോളമൻ, വി. അജിത, എം.ആർ.ജെൻസി എന്നിവർ പങ്കെടുത്തു. ഹരിപ്പാട് ഐ.സി.ഡി. എസ് പ്രോജക്ടിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.