nabidinam-ulghatanam
മാന്നാർ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻപള്ളിയിൽ നടക്കുന്ന നബിദിനാഘോഷങ്ങളുടെ ഉദ്ഘാടനം ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി നിർവഹിക്കുന്നു

മാന്നാർ : മാന്നാർ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷങ്ങൾക്ക് മാന്നാർ മിലാദ് നഗറിൽ തുടക്കമായി. മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം ശൈഖുനാ എം.എ മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. മാന്നാർ മുസ്‌ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ ടി.ഇക്ബാൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. അസ്സയ്യിദ് അഹമ്മദ് അമീൻബാഖഫി അൽ അസ്ഹരി (കൊല്ലം) മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരക്കൽ, പുത്തൻ പള്ളി അസി. ഇമാം എ.ഷഹീർ ബാഖവി, കുരട്ടിക്കാട് ജുമാ മസ്ജിദ് ഇമാം നിസാമുദീൻ നഈമി എന്നിവർ സംസാരിച്ചു. ജമാഅത്ത് ജോയിന്റ് സെക്രട്ടറി ബഷീർ പാലക്കീഴിൽ സ്വാഗതവും ജനറൽ സെക്രട്ടറി നവാസ് ജലാൽ നന്ദിയും പറഞ്ഞു.

ശനിവരെ എല്ലാ ദിവസവും രാവിലെ 7 ന് മൗലിദ് പാരായണവും, രാത്രി 8.30 ന് മത പ്രഭാഷണവും നടക്കും. ആബിദ് ഹുദവി തച്ചണ്ണ, അൻവർ മുഹിയിദ്ദീൻ ഹുദവി ആലുവ, ജലീൽ റഹ്മാനി വാണിയന്നൂർ, മുഹമ്മദ് നൗഫൽ ഫാളിലി, ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി, ഡോ. അർഷദ് ഫലാഹി, ജഹ്ഫർ സാദിഖ് സിദ്ദീഖി എന്നിവർ വിവിധ ദിവസങ്ങളിൽ മതപ്രഭാഷണം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 8:30 മുതൽ മദ്റസാ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ നടക്കും. നബിദിനമായ ഞായറാഴ്ച രാവിലെ 6 ന് മൗലിദ് പാരായണം, 9 ന് അന്നദാനം, വൈകിട്ട് 4 ന് നബിദിന റാലി, 7.30 ന് നബിദിന സമ്മേളനം അസ്സയ്യിദ് സ്വഫിയുള്ളാഹിൽ ആറ്റക്കോയ തങ്ങൾ ഫൈസി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. പരുമല സെമിനാരി മാനേജർ ഫാദർ കെ.വി.പോൾ റമ്പാൻ നബിദിന സന്ദേശം നൽകും.