l
താമരക്കുളം മാർക്കറ്റ് മലരി മേൽ ജംഗ്ഷൻ റോഡിൽ റോഡ് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ചാരുംമൂട് : റോഡ് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. താമരക്കുളം ടൗൺ പ്രദേശത്താണ് റോഡ് നിർമ്മാണത്തിനിടെ വീടുകളിലേക്കുള്ള ജലനിധി കണക്ഷനുകളുടെ പൈപ്പുകൾ പലയിടങ്ങളിലും പൊട്ടിയത്.
നിർമ്മാണം ആരംഭിച്ച മാർക്കറ്റ് മലരിമേൽ ജംഗ്ഷൻ റോഡിലാണ് വെള്ളിയാഴ്ച രാവിലെ മുതൽ വെള്ളം ഒഴുകുന്നത്.