
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ തോട്ടുമുഖപ്പിൽ റിട്ട.സംസ്കൃത അദ്ധ്യാപകൻ പരേതനായ വി.കെ.രാജന്റെ ഭാര്യ കെ.ആർ.ആനന്ദവല്ലി (90) നിര്യാതയായി. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണായിരുന്നു. 1964ൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായി സർവീസ് ആരംഭിച്ച ആനന്ദവല്ലി 1991ൽ പോസ്റ്റ്മിസ്ട്രസായി മുഹമ്മയിൽ നിന്ന് വിരമിച്ചു. മക്കൾ: ആർ.ധനരാജ് (ഫോട്ടോഗ്രാഫർ),ആർ.ഉഷാകുമാരി.മരുമക്കൾ:ശ്രീവള്ളി ധനരാജ്(ചിത്രകാരി),ബൈജു.