ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ വീട്ടിൽ വിവേകിനെ (22) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
ജില്ലാ കളക്ടറുടെ ഉത്തരവിലാണ് നടപടി.മാന്നാർ, മാവേലിക്കര, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിവേക്.