മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു. ബിഷപ്പ്മൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. മാമ്മൻ വർക്കി ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. രക്ഷാധികാരി കെ.ഗംഗാധര പണിക്കർ വയോജനദിന സന്ദേശം നൽകി. ജില്ലാ കമ്മറ്റി അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ സാന്ത്വന സഹായ വിതരണം നടത്തി. പി.കെ.പീതാംബരൻ, കെ.പി.സുകുമാരൻ, പി.എസ്.ഗ്രേസി, മാമ്മൻ.പി.അലക്സാണ്ടർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.മോഹൻദാസ് സ്വാഗതവും ട്രഷറാർ പ്രൊഫ.ആർ.ആർ.സി.വർമ്മ നന്ദിയും പറഞ്ഞു.