മാവേലിക്കര: ഗുജറാത്തിൽ നടക്കുന്ന 36-ാമത് നാഷണൽ ഗെയിംസിൽ സോഫ്റ്റ് ബാൾ മത്സരം നിയന്ത്രിക്കാനുള്ള ഒഫീഷ്യലായി മാവേലിക്കര സ്വദേശി സിബു ശിവദാസിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് രണ്ടു പേരാണ് അംഗങ്ങൾ.
ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള വനിതാ ടീമും സിബുവും നാളെ യാത്ര തിരിക്കും. കേരള ടീം മുൻ അംഗവും നിരവധി തവണ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും കേരള ടീമിന്റെയും പരിശീലകനുമായിരുന്നു. നിലവിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് പരിശീലകനും ആലപ്പുഴ ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്.
ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും നൊസ്റ്റാൾജിയ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമയുമായ സിബു ശിവദാസ് മാവേലിക്കര ചെറുകോൽ സ്വദേശിയാണ്.