 
അമ്പലപ്പുഴ: നബിദിനാഘോഷത്തിന്റെ ഭാഗമായി പുന്നപ്ര പറവൂർ മുസ്ലീം ജമാ അത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിൻ ആൽഫ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഇ.എൻ.ടി, തൈറോയ്ഡ്, കേൾവി രോഗ നിർണയ ക്യാമ്പാണ് സംഘടിപ്പിച്ചത്. മസ്ജിദ് അങ്കണത്തിൽ നടന്ന ക്യാമ്പ് കൊച്ചിൻ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ.എ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ജമാ അത്ത് ജനറൽ സെക്രട്ടറി രാജ അടിച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. ജമാ അത്ത് പ്രസിഡന്റ് എ.അബ്ദുൾ ഖാദർ, ജമാൽ പള്ളാത്തുരുത്തി, സുധീർ പുന്നപ്ര, മഷ്ഹൂർ അഹമ്മദ് എന്നിവർ സംസാരിച്ചു.