g
കുമാരപുരം നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദി​നാചരണം

ഹരി​പ്പാട്: കുമാരപുരം നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി​ജയന്തി ആചരിച്ചു. കാട്ടിൽ മാർക്കറ്റ് കരിപുത്ര ജംഗ്ഷനിൽ നടന്ന പരി​പാടി​ ഡി​.സി​.സി​ ജനറൽ സെക്രട്ടറി​ കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ. സുധീർ അദ്ധ്യക്ഷത വഹി​ച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്‌. വിനോദ് കുമാർ ഗാന്ധി സന്ദേശം നൽകി​. എം. വിജയപ്പൻ, വിനോദ് വിശ്വനാഥൻ, തങ്കപ്പൻ മോഹനൻ, പുഷ്പവല്ലി, അനിൽ മുണ്ടപ്പള്ളി, ഹരികുമാർ, രമേശൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം യു. ഷാരോൺ സ്വാഗതവും വാർഡ് മെമ്പർ പ്രസന്ന നന്ദിയും പറഞ്ഞു.