 
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ നവരാത്രിയോടനുബന്ധിച്ച് ഇന്നു വൈകിട്ട് 5ന് പൂജവയ്ക്കും. കെ. വാമദേവൻ കാർമ്മികത്വം വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. ഉത്തമൻ ഭദ്രദീപം തെളിക്കും. വൈകിട്ട് 6 മുതൽ വിജ്ഞാനി ഓർക്കസ്ട്ര ഭക്തിഗാനസുധ. നാളെ വൈകിട്ട് 6.30ന് ക്ലാസിക്കൽ ഡാൻസ്, 5ന് രാവിലെ പൂജയെടുപ്പ്, തുടർന്ന്കവിയും ഗാനരചയിതാവുമായ വയലാർ ഗോപാലകൃഷ്ണൻ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകും. 9ന് വിജ്ഞാന പ്രദായിനി മ്യൂസിക് ക്ലബ്ബ് ഉദ്ഘാടനം.