പാവുക്കര : മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 84-ാമത് രാജ്യാന്തര കോൺഫറൻസിനോട് അനുബന്ധിച്ച് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ യുവജനപ്രസ്ഥാനം പതാകദിനം ആചരിച്ചു. ഫാ.ജെയിൻ സി. മാത്യു പതാക ഉയർത്തി.എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ ഇടവകാംഗങ്ങളായ കുട്ടികൾക്ക് അനുമോദനം നൽകുകയും ഇടവകയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും ചെയ്തു. ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.