ചേപ്പാട് :മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ചേപ്പാട് ഫീലിപ്പോസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഫാ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു .11ന് രാവിലെ 7 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന . വൈകിട്ട് 4 ന് പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും നവ അഭിക്ഷിക്തരായ മെത്രാപ്പോലീത്ത മാർക്കും സഭാസ്ഥാനികൾക്കും ഇടവക ഒരുക്കുന്ന സ്വീകരണ സമ്മേളനം നടക്കും . ചടങ്ങിൽ എ.എം.ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ. എ, ബി.ജെ.പി മേഖല പ്രസിഡന്റ് കെ.സോമൻ തുടങ്ങിയവർ പങ്കെടുക്കും .12ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന , മാർ ദീവന്നാസ്യോസ് അവാർഡ് ദാന ചടങ്ങ്, തുടർന്ന് മാർ ദീവന്നാസ്യോസ് ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങ് ,വെച്ചൂട്ട്. വൈകിട്ട് 4 ന് റാസ,ആശിർവാദം, കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും.