ചാരുംമൂട്: ശ്രീനാരായണ എംപ്ലോയീസ് ഫോറം ചാരുമൂട് സമ്മേളനം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ ഉദ്ഘാടനം ചെയ്തു. ചാരുമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന ട്രഷർ ഡോ. എസ്. വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ അനിൽ രാജ്, ചന്ദ്രബോസ്, തുളസീദാസ്, തമ്പാൻ, ആർ.രാജേഷ്, രേഖ സുരേഷ്, മഹേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷിബു കോട്ടയ്ക്കാട്ടുശ്ശേരി (ചെയർമാൻ), അനിൽ നീലാംബരൻ (വൈസ് ചെയർമാൻ), രജിത്ത് ചുനക്കര (കൺവീനർ), അജു രഘു (ജോയിന്റ് കൺവീനർ), അണിമ സുഭാഷ്, അമ്പിളി, അനിരാജ്, അജിത, തുളസീദാസ്, ആർ. രഞ്ജു, ഷൈനി ഷാജു, ശ്രീകാന്ത് ഇടക്കുന്നം, പി.ബി. പ്രദീപ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം ശ്രീകാന്ത് നന്ദി പറഞ്ഞു