 
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം എസ്. സുബാഹു നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് അദ്ധ്യക്ഷനായി. പി. സാബു, ബിന്ദു ബൈജു, എ.ആർ. കണ്ണൻ, ഡി. പ്രഭാകരൻപിള്ള, എം.എച്ച്. വിജയൻ, എം.വി. രഘു, ആർ.വി. ഇടവന, എസ്. രാധാകൃഷ്ണൻ നായർ,വി. ദിൽജിത്, ദിവ്യ, സജി മാത്തേരിൽ,സാജൻ എബ്രഹാം, സീനോ വിജയരാജ്, ഉണ്ണി കൊല്ലംപറമ്പിൽ, ഷിത ഗോപിനാഥ്, ജെ.കുഞ്ഞുമോൻ, സി. ശശികുമാർ, വിശ്വനാഥൻ അഞ്ജനം, ആർ.അനൂപ്,റിയാസ് ഇബ്രാഹിം,ആദിത്യൻ സാനു, മനു മഹേന്ദ്രൻ, ശ്രീകുമാർ തമ്പി, മാനിഷാദ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ പ്രദർശിപ്പിച്ചു.