മാവേലിക്കര: മഹാത്മ ഗാന്ധിയുടെ 153-ാമത് ജൻമദിനാഘോഷത്തി​ന്റെ ഭാഗമായി​ തെക്കേക്കര ഈസ്റ്റ് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. ഡി.സി.സി അംഗം കുറത്തികാട് രാജൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം കമ്മി​റ്റി നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജി​.രാമദാസ് അദ്ധ്യക്ഷനായി. യോഗത്തിൽ കെ.മഹാദേവൻ നായർ, പി.ബി.മനോജ്, ജയകുമാർ, രാജേന്ദ്രൻ, ബിജു കരൂർ, നൈനാൻ ജോർജ്ജ്; സുരേന്ദ്രൻ കല്ലുങ്കട, ബിനോയി ശാമുവേൽ, വിഷ്ണു, സുരേന്ദ്രൻ, വിജയൻ എന്നിവർ സംസാരിച്ചു. ഈസ്റ്റ് മണ്ഡലം കോൺ​ഗ്രസ് കമ്മി​റ്റി നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ബിജു വർഗീസ് അദ്ധ്യക്ഷനായി. ഡി.അനിൽ കുമാർ, കെ.ബാബു, ഗോപകുമാർ ഉമ്പർനാട്, ലാൽ മാനാപ്പുഴ, കുഞ്ഞുകുട്ടി, ജീ.വിജയൻ പിള്ള, നൈനാൻ ജോർജ്ജ്, സുബി, സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു.

ഐ.എൻ.ടി.യു.സി മാവേലിക്കര റീജണൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് മാവേലിക്കര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് പി.ബി. മനോജ് അദ്ധ്യക്ഷനായി. യോഗത്തിൽ ജയകുമാർ, രാജേഷ് നാഥ്, ബിനോയി ശാമുവൽ, ഗോപകുമാർ, സുരേന്ദ്രൻ, വിജയൻ എന്നിവർ സംസാരിച്ചു. ചെട്ടികുളങ്ങര സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷി​ച്ചു. പുഷ്പാർച്ചനയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബെന്നി ചെട്ടികുളങ്ങര അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അലക്സ് മാത്യു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വി.എൻ. ശശിരാജ്, ഗോപാലകൃഷ്ണൻ, ടി​. സുനിൽ കുമാർ, സുരേഷ്, ശിവദാസൻ, രവി പുളിമൂട്ടിൽ, മോഹൻ ദാസ്, വർഗീസ്, രവി കണ്ണമംഗലം, രാജു രാജ്കോട്ട്, പ്രസന്നൻ പിള്ള, സുരേന്ദ്രൻ ലാൽ, മഹാദേവൻ, മണി കുട്ടൻ, റോയി തങ്കച്ചൻ, ഗംഗാധരൻ, ശബരി നാഥ്, ജയരാജ്, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.